തിരുവനന്തപുരം: അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ സി.പി.എം പുറത്താക്കിയാല്‍ ബി.ജെ.പി സംരക്ഷിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്....
തിരുവനന്തപുരം: അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ സി.പി.എം പുറത്താക്കിയാല്‍ ബി.ജെ.പി സംരക്ഷിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.സി.പി.എം തിരുത്തലിന് ഒരുങ്ങുകയാണെങ്കില്‍ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്നും അതിനുള്ള ധൈര്യം എം വി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബി ജെ പി വിശാല സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്.
അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി സുധാകരനെ പുറത്താക്കിയാല്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ശരിയായ ബദല്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സി പി എമ്മില്‍ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാന്‍ ബി ജെ പിയുണ്ട്. പണ്ടൊക്കെ സി പി എമ്മില്‍ നിന്നും പുറത്താകുന്നവര്‍ അനാഥമാവുമായിരുന്നെങ്കില്‍ ഇന്ന് 20% വോട്ടുള്ള എന്‍ ഡി എ ഇവിടെയുണ്ട്.
ഒരിക്കലും വര്‍ഗീയ പ്രീണന രാഷ്ട്രീയത്തെ ബി ജെ പി പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയര്‍ത്തിയാവും എന്‍ ഡി എ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
കുടുംബാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. കേരളത്തിലെ സൂപ്പര്‍ മുഖ്യമന്ത്രിക്കെതിരെയാണ് പി എസ് സി മെമ്പര്‍ നിയമനത്തിലെ കോഴ ആരോപണം വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സി പി എം ചെയ്യുന്നത്. തങ്ങള്‍ക്ക് വോട്ടു ചെയ്യാത്തവരോട് പകപോക്കാനാണ് സി പി എം ഒരുങ്ങുന്നത്. എന്നാല്‍ ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ ആരും ആക്രമിക്കപ്പെടില്ല. ക്രൈസ്തവ നേതൃത്വത്തെയും സി പി എം ഭീഷണിപ്പെടുത്തുകയാണ്. ബി ജെ പിക്ക് വോട്ട് ചെയ്തവരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: CPM, BJP, K Surendran
COMMENTS