തിരുവനന്തപുരം : വൈസ് ചാന്‍സിലര്‍മാര്‍ സ്വന്തം ചിലവില്‍ കേസ് നടത്തിയാല്‍ മതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.സര്‍വകലാശാലാ ഫണ്ടില്‍ നിന്ന...
തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍മാര്‍ സ്വന്തം ചിലവില്‍ കേസ് നടത്തിയാല്‍ മതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.സര്‍വകലാശാലാ ഫണ്ടില്‍ നിന്നും ഗവര്‍ണര്‍ക്കെതിരേ കേസ് നടത്താന്‍ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു.
കോടതി ചെലവുകള്‍ക്കായി സര്‍വകലാശാലാ ഫണ്ടില്‍ നിന്നും പണം എടുത്തത് ധനദുര്‍വിനിയോഗമാണെന്നും ഈ തുക തിരിച്ചടച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പണം ചെലവഴിച്ച എല്ലാ വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണറുടെ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വി.സി. നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വി.സിമാര്‍ കേസ് നടത്താന്‍ സര്‍വ്വകലാശാല ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചിരുന്നു.
Key Words: Governor, VC
COMMENTS