കൊച്ചി: യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയ നവ കേരള ബസ് വീണ്ടും ഓടി തുടങ്ങി. ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍...
കൊച്ചി: യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയ നവ കേരള ബസ് വീണ്ടും ഓടി തുടങ്ങി. ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ദിവസം മുടങ്ങിയത്. തുടര്‍ന്ന് ഇന്ന് വെറും 8 റിസര്‍വേഷന്‍ ടിക്കറ്റുമായി ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് പുനരാരംഭിച്ചു.ലാഭം ഇല്ലാതെയാകും ബസ് ഇന്നും സര്‍വീസ് നടത്തുക. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്.
1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.
COMMENTS