ന്യൂഡല്‍ഹി: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു...
ന്യൂഡല്‍ഹി: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. തെരുവു കച്ചവടക്കാരനായ പങ്കജ് കുമാറിനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ പ്രകാരം ബിഹാറിലെ ബര്‍ഹ് സ്വദേശിയാണ് ഇദ്ദേഹം.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനടിയില് തടസ്സം സൃഷ്ടിച്ചതിന് ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമല മാര്‍ക്കറ്റ് ഏരിയയിലെ പ്രധാന റോഡിന് സമീപം വണ്ടിയില്‍ വെള്ളവും പുകയിലയും വില്‍പ്പന നടത്തുകയായിരുന്നു പ്രതി. ഇത് യാത്രക്കാരെ തടസ്സപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. പട്രോളിംഗ് ഉദ്യോഗസ്ഥര്‍ കുമാറിനോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അവഗണിച്ചതായി എഫ്ഐആറില്‍ പറയുന്നു. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സന്‍ഹിതയും, സിആര്‍പിസിക്ക് പകരം നാഗരിക് സുരക്ഷാ സന്‍ഹിതയും, ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ് ഇന്നുമുതല്‍ പ്രാബല്യത്തിലായത്.
Key Words: Bharatiya Nyaya Samhita, Case, Delhi
COMMENTS