Supreme court about gold smuggling case
ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. കേസില്‍ അന്വേഷണം പൂര്ത്തിയായോയെന്നറിയിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദ്ദേശം.
അതേസമയം കേസിന്റെ വിചാരണ മാറ്റുന്നതിന് മുന്‍പ് മുഴുവന്‍ പ്രതികളെയും കേള്‍ക്കണമെന്ന് കേസില്‍ പ്രതിയായ എം.ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Keywords: Supreme court, Gold smuggling case, ED
COMMENTS