Stray dog attack at Alappuzha railway station
ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ തെരുവുനായ ആക്രമണം. ഇന്നു രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് സംഭവം.
ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കാലില്‍ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു.
എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന യുവാവിനെയാണ് നായ കടിച്ചത്. ഇതോടെ യുവാവിന് ഇന്റര്‍വ്യുവിന് പോകാനായില്ല.
Keywords: Railway station, Stray dog, Attack, Alappuzha
COMMENTS