തിരുവനന്തപുരം : ഇക്കൊല്ലത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. പുതുക്കിയ മാന്വല്‍ അനുസരിച്ചാകണം കലോത്സവം എന്നാണ...
തിരുവനന്തപുരം: ഇക്കൊല്ലത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. പുതുക്കിയ മാന്വല്‍ അനുസരിച്ചാകണം കലോത്സവം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരു മത്സര ഇനമായി തന്നെ ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കായിക മേളയെ ഒളിംപ്ക്സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റണമെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്.
ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. ഒളിമ്പിക്സ് മാതൃകയില്‍ അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെ കായിക മേളയും നടക്കും.
അതേസമയം, സ്പോര്‍ട്സ് മേള - എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 18, 19, 20, 21, 22 തീയതികളില്‍ നടത്തും.
COMMENTS