State information commission order about Hema commission report
തിരുവനന്തപുരം: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റീസ് ഹേമ കമ്മീഷന്. മുന്‍ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍.
അതേസമയം റിപ്പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാകരുതെന്ന നിര്‍ദ്ദേശത്തോടെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്. നിയമപ്രകാരം വിലക്കപ്പെട്ടവ അല്ലാതെ മറ്റൊന്നും മറച്ചുവയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
2019 ല്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. രണ്ടു വര്‍ഷമായിട്ടും ഇതുവരെ ഒരു നടപടിയും ഇതില്‍ എടുത്തിട്ടുമില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ലൂ.സി.സി അംഗങ്ങളടക്കം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.
Keywords: State information commission, Hema commission report, Government
COMMENTS