ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയിലേക്ക് കുന്നിടിഞ്ഞ് വീണ് കാണാതായ അര്‍ജുനായി കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന...
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയിലേക്ക് കുന്നിടിഞ്ഞ് വീണ് കാണാതായ അര്‍ജുനായി
കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന് സിഗ്നല്‍ കിട്ടിയതായി സൈന്യം. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്.
ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാല്‍ കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന നാളെ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് വിശദമായ തെരച്ചില്‍ നടത്തും.
വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റര്‍ 120-യും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക.
കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തെരച്ചിലിന്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു.
റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.
Key Words: Arjun, Missing, Landslide
COMMENTS