തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉദ്യോഗസ്ഥര്‍. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉദ്യോഗസ്ഥര്‍. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്കുന്ന വിശദീകരണം.
തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. ഇതിനു മറുപടിയായാണ് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാര്‍ വിശദീകരണം നല്‍കിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.
സംഭവത്തില്‍ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍ സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ആവശ്യം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
COMMENTS