ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമര്‍ശത്തിന്റെ പേരില്‍ പ്രധാനമന്ത്രി - രാഹുല്‍ പോര്. 'ഹിന...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമര്‍ശത്തിന്റെ പേരില്‍ പ്രധാനമന്ത്രി - രാഹുല്‍ പോര്.
'ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നു, നിങ്ങള്‍ ഹിന്ദുവല്ല, ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ സഭയിലെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്.
ഇതോടെ രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബി ജെ പിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബി ജെ പിയല്ലെന്നും രാഹുലും മറുപടി നല്കി.
ഇതോടെ രാഹുല്‍ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും പറഞ്ഞു.
Key words: Rahul Gandhi, Hindu Reference, Parliament
COMMENTS