കൊച്ചി : വിദ്യാര്‍ഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്...
കൊച്ചി : വിദ്യാര്‍ഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാവില്ലെന്നു ഹൈക്കോടതി. എന്നാല്‍ പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അം?ഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ?ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തില്‍ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനകു എന്നും കോടതി വ്യക്തമാക്കി.
കുട്ടിയുടെ ആരോഗ്യത്തിന് ക്ഷതംവരുത്തുന്ന വിധത്തിലുള്ള മര്‍ദനം നടന്നിട്ടില്ലെന്നും പരിക്ക് പറ്റിയെന്ന് പരാതിയില്ലെന്നും പറഞ്ഞ കോടതി അധ്യാപകര്‍ക്ക് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്നും വിലയിരുത്തി.
Key Words: Punishment, Teachers, Students, Criminal Offence, HC
COMMENTS