പാലക്കാട്: പോക്സോ കേസില്‍ പൊലീസുകാരന് അറസ്റ്റില്‍. പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറുമായ അജീഷ് (28) ...
പാലക്കാട്: പോക്സോ കേസില്‍ പൊലീസുകാരന് അറസ്റ്റില്‍. പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പതിനാറുകാരിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിലാണ് ഉദ്യോഗസ്ഥന് അറസ്റ്റിലായിരിക്കുന്നത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുന്‍പ് അരീക്കോടിലേക്ക് മാറിയത്.
Key Words: Policeman, Arrest, POCSO
COMMENTS