Patient stuck in lift at Thiruvananthapuram medical college
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി രണ്ടു ദിവസം കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റില്‍ കുടുങ്ങിയ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ രവീന്ദ്രന് നായരെ (59) തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് അവശനിലയില്‍ കണ്ടെത്തിയത്.
നടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി ഓര്‍ത്തോ വിഭാഗത്തിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് അലാം സ്വിച്ച് പലതവണ അമര്‍ത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ലിഫ്റ്റിലെ ഫോണില്‍ വിളിച്ചെങ്കിലും ആരും എടുത്തതുമില്ല. കയ്യിലുണ്ടായിരുന്ന ഫോണ്‍ നിലത്തുവീണ് പൊട്ടിയതിനാല്‍ മറ്റാരെയും വിളിക്കാനുമായില്ല.
രവീന്ദ്രന് നായരെ കാണാതായതോടെ കുടുംബം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നു രാവിലെ ഓപ്പറേറ്ററെത്തി ലിഫ്റ്റ് തുറന്നപ്പോള്‍ അവശനായ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. അതേസമയം ലിഫ്റ്റ് തകരാറെണെന്നുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചു.
Keywords: Thiruvananthapuram medical college, Patient, Stuck, Lift
COMMENTS