തിരുവനന്തപുരം: സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗേവിന്ദന്. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും ...
തിരുവനന്തപുരം: സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗേവിന്ദന്. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോഴാണ് എം.വി ഗോവിന്ദന്റെ തുറന്നുപറച്ചില്‍. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടണമെന്നും വിശ്വാസികളെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മരണവും വിവാഹവും ഉള്‍പ്പെടെ പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമാകണമെന്നും പാര്‍ട്ടി സെക്രട്ടറി ഉപദേശിച്ചു.
Key Words: MV Govindan, CPM
COMMENTS