ന്യൂഡല്‍ഹി: മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെപിനേതാവുമായ എല്‍.കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒ...
ന്യൂഡല്‍ഹി: മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെപിനേതാവുമായ എല്‍.കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ നിരീക്ഷണത്തിലാണ്.
വിവിധ സ്പെഷ്യാലിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Key Words: LK Adwani, Hospital, BJP
COMMENTS