ന്യൂഡല്‍ഹി: കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് 228 കിലോഗ്രാം സ്വര്‍ണം മോഷണം പോയെന്ന ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ...
ന്യൂഡല്‍ഹി: കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് 228 കിലോഗ്രാം സ്വര്‍ണം മോഷണം പോയെന്ന ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ആരോപണത്തിന് മറുപടിയുമായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്മാന് അജേന്ദ്ര അജയ്.
സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രസ്താവനകള്‍ ദൗര്ഭാഗ്യകരമാന്നെന്നും, ആരോപണത്തില്‍ ഉറച്ചുനില്ക്കുന്നുവെങ്കില് തെളിവ് കാണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയതെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും അജേന്ദ്ര അജയ് കൂട്ടിച്ചേര്‍ത്തു.
Key Words: Kedarnath Temple Committee, Gold Theft, Kedarnath temple
COMMENTS