കമല്‍ ഹാസന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ചിത്രത്തില്‍ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരിച്ച നടന് ന...
കമല്‍ ഹാസന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ചിത്രത്തില്‍ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരിച്ച നടന് നെടുമുടി വേണുവിനെ കൊണ്ട് വരുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ സന്തോഷം നല്കുന്ന കാര്യമായിരുന്നു. മലയാള സിനിമയില്‍ തന്റെ ഇഷ്ട താരം നെടുമുടി വേണു ആണെന്ന് പറഞ്ഞിരിക്കുകയാണ് നടന് കമല്‍ ഹാസന്. ഇന്ത്യന്‍ 2 വിനോട് അനുബന്ധിച്ച് നടന്ന പ്രസ്സ് മീറ്റിലാണ് നടന് ഇക്കാര്യം പറഞ്ഞത്.
'നെടുമുടി വേണു ഇവിടെ എവിടെയോ ഉള്ളത് പോലെ എനിക്ക് തോന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. മലയാളത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഒരു നടന് നെടുമുടി വേണു ആണ്. എന്റെ പേരിനു താഴെ മെയ്ഡ് ഇന്‍ കേരള എന്ന് പറയുന്നതില്‍ തെറ്റില്ല. ഞാന്‍ അതിനു ശേഷമാണ് മറ്റു ഭാഷകളിലേക്ക് ചെന്ന് ഒരു പാന്‍ ഇന്ത്യന്‍ നടന് ആയത്', കമല്‍ ഹാസന് പറഞ്ഞു. കേരളത്തില്‍ എത്തുമ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് പുറകോട്ട് സഞ്ചരിക്കുന്നുണ്ടെന്നും കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു.
COMMENTS