തിരുവനന്തപുരം: കോഴിക്കോട് പിഎസ് സി മെമ്പറെ നിയമിക്കാന്‍ ഡി വൈ എഫ് ഐ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിന് സര്...
തിരുവനന്തപുരം: കോഴിക്കോട് പിഎസ് സി മെമ്പറെ നിയമിക്കാന്‍ ഡി വൈ എഫ് ഐ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
ഇന്ത്യയില്‍ പി എസ് സിയുടെ പേരില്‍ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ പിഎസ് സി മെമ്പര്‍മാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്. എന്നാല്‍ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. ഇതില്‍ സമഗ്ര അന്വേഷണം വേണം. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണെന്നും സുരേന്ദ്രന് പറഞ്ഞു.
COMMENTS