dia bloc protest to against budget
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് പാര്‍ലമെന്റില്‍ ഇന്ത്യാ സഖ്യം പ്രതിഷേധമുയര്‍ത്തും.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇതിനു മുന്നോടിയായി ഇന്ത്യാ സഖ്യ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എം.പി സഞ്ജയ് റാവത്ത്, ഡി.എം.കെ എം.പി ടി.ആര് ബാലു തുടങ്ങിയ നേതാക്കളും മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഇതേതുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Budget, India bloc, Protest, Parliament
COMMENTS