കൊച്ചി: ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയില്‍ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ...
കൊച്ചി: ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയില്‍ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഏങ്ങണ്ടിയൂരില്‍ ബിജെപി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ നടനായാണ് താന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുകയെന്നും അതിന് യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍നിന്ന് നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിമുതല്‍ വ്യക്തികള്‍ക്കായിരിക്കില്ല താന്‍ പണം നല്‍കുക. പ്രധാനമായിട്ടും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു വന്നിരിക്കും. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട് അഞ്ച് മുതല്‍ എട്ട് ശതമാനം വരെ തുക ശമ്പളത്തില്‍നിന്ന് നല്‍കാനേ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്കു പോകുമ്പോള്‍ അവിടെ എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ഇനി വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂ. അതില്‍നിന്ന് നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും. അതു ഞാന്‍ നേരത്തേ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
COMMENTS