ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 45 എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.81 അംഗ ജാര...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 45 എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ജെഎംഎം സഖ്യത്തിന് നിലവില്‍ 45എംഎല്‍എമാരുണ്ട്. ജെഎംഎമ്മില്‍ നിന്ന് 27, കോണ്‍ഗ്രസില്‍ നിന്ന് 17, ആര്‍ജെഡിയില്‍ നിന്ന് ഒരാള്‍. അതേസമയം ബിജെപിക്ക് ആകെ 24 എംഎല്‍എമാരാണുള്ളത്.
അഴിമതി ആരോപണത്തില്‍ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ5 മാസത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ സോറന് വ്യാഴാഴ്ചയാണ് വീണ്ടും അധികാരമേറ്റത്. അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ് രാജിവയ്ക്കുകയും വിശ്വസ്തനായ ചമ്പായി സോറന് അധികാരം കൈ മാറുകയും ചെയ്തുന്നു. എന്നാല്‍ ഇദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങിയതോടെ ചമ്പായ് സോറന് രാജിവയ്ക്കുകയും ഹേമന്ത് സോറന് കസേര തിരികെ നല്‍കുകയും ചെയ്തു.
COMMENTS