ന്യൂഡല്‍ഹി: യുപിയിലെ ഹത്രാസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മത സമ്മേളനം നടത്തിയ സ്വയം പ്രഖ്യ...
ന്യൂഡല്‍ഹി: യുപിയിലെ ഹത്രാസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മത സമ്മേളനം നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സാകര്‍ ഹരി. ഭോലെ ബാബയെന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി ഒരു പത്രക്കുറിപ്പിലൂടെയാണ് താന്‍ വേദി വിട്ട് വളരെ നേരം കഴിഞ്ഞാണ് തിക്കുംതിരക്കും പൊട്ടിപ്പുറപ്പെട്ടതെന്ന് അവകാശപ്പെട്ടത്.
തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും ഇയാള്‍ കുറ്റപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാന്‍ ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് ദൈവത്തോടെ പ്രാര്‍ത്ഥിക്കുന്നു,' നാരായണ്‍ സര്‍ക്കാര്‍ ഹരി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Key Words: Hathras Tragedy, Godman Bhole Baba, Accident
COMMENTS