Gold rate today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്നും കുറവ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ്ണത്തിന് നേരിയ കുറവുണ്ടാകുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 53,960 ഉം ഗ്രാമിന് 6,745 രൂപയുമാണ് ഇന്നത്തെ വില.
18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5,605 രൂപയാണ്. ഈ മാസം 12 ന് സ്വര്‍ണ്ണവില പവന് 54,000 കടന്നിരുന്നു. പിന്നീട് ഏറിയും കുറഞ്ഞുമാണ് ഇപ്പോള്‍ 53,960 ല്‍ എത്തിനില്‍ക്കുന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.
Keywords: Gold rate, Kerala, Today


COMMENTS