ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിതനായി. ട്വന്റി ട്വന്റി ലോകകപ്പ് നേട്ടത്തിനുശേഷം വിരമിച്ച രാ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിതനായി. ട്വന്റി ട്വന്റി ലോകകപ്പ് നേട്ടത്തിനുശേഷം വിരമിച്ച രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് നിയമനം. ബി സി സി ഐ സെക്രട്ടറി ജയ് ഷാ ആണ് പ്രഖ്യാപനം നടത്തിയത്.
ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ഐ പി എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. 2007 ട്വന്‍ന്റി ട്വന്റി ലോകകപ്പ്,2011 ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ടോപ് സ്കോറര്‍ ആയിരുന്നു. ഇന്ത്യയ്ക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Key Words: Gautam Gambhir, Indian Coach, Cricket
COMMENTS