തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര് കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി സ്ഥീരീകരിച്ചത്. 42 പ...
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര് കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി സ്ഥീരീകരിച്ചത്. 42 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്.
അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പനിബാധിതരുടെ രോഗ വിവര കണക്കുകള്‍ ഇന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്‍ക്ക് ഡെങ്കിപ്പനിയും, 158 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചിരുന്നു. എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗ കണക്കുകള്‍ ജൂലൈ 1ന് ആരോഗ്യവകുപ്പ് നിര്‍ത്തിവെച്ചിരുന്നു. ശമ്പളം കിട്ടാത്ത എന്‍ എച്ച് എം ജീവനക്കാര്‍ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചത്.
Key Words: Fever, Kerala, Death
COMMENTS