കൊച്ചി: സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ എതിര്‍പ്പുമായി ഓര്‍ത്തഡോക്സ് വിഭാഗം. നിയമനിര...
കൊച്ചി: സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ എതിര്‍പ്പുമായി ഓര്‍ത്തഡോക്സ് വിഭാഗം. നിയമനിര്‍മ്മാണം അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
സുപ്രിം കോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പൂര്‍ണ്ണമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യാക്കോബായ വിഭാഗം വീണ്ടും നിയമനിര്‍മ്മാണം വേണമെന്ന നിലപാട് ശക്തമാക്കിയത്.എന്നാല്‍ സുപ്രീം കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള നിയമ നിര്‍മാണമോ ചര്‍ച്ചകളോ മതിയെന്ന നിലപാടില്‍ തന്നെയാണ് ഓര്‍ത്തഡോക്സ് സഭ.
സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാനുള്ള കുറുക്കുവഴിയായി നിയമനിര്‍മ്മാണത്തെ മാറ്റരുത്. ഇനിയും കോടതി വിധി നടപ്പാക്കാനുള്ള പള്ളികളില്‍ അത് നടപ്പാക്കുകയാണ് വേണ്ടതെന്നും ഓര്‍ത്തഡോക്സ് സഭ വക്താക്കള്‍ പ്രതികരിച്ചു.
Key Words: Orthodox Church
COMMENTS