Dr. M.S Valiathan passed away
തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന് ഡോ. എം.എസ് വല്യത്താന് (90) അന്തരിച്ചു. മണിപ്പാലില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആദ്യ ഡയറക്ടറാണ് ഡോ. എം.എസ് വല്യത്താന്.
ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ അദ്ദേഹം മാവേലിക്കര രാജകുടുംബാംഗമാണ്. മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലറായിരുന്ന ഡോ. വല്യത്താനെ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്കി ആദരിച്ചിരുന്നു.
Keywords: Dr. M.S Valiathan, Cardiac Surgeon, Passed away
COMMENTS