ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടി ഇന്ത്യയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ടീം അംഗങ്ങള്‍ക്ക് തടസമായി മഴയും ബെറില്‍ ചുഴലിക്കാറ്റും. നിലവില്‍ ഇന്‍...
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടി ഇന്ത്യയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ടീം അംഗങ്ങള്‍ക്ക് തടസമായി മഴയും ബെറില്‍ ചുഴലിക്കാറ്റും. നിലവില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്. സപ്പോര്‍ട്ട് സ്റ്റാഫ്, കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 70 അംഗങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
ഇന്നലെ ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ വില്ലനായതോടെ മടക്കയാത്ര മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഇനി ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരിക്കും ടീം മടങ്ങുക. ഇവിടെ നിന്ന് നേരെ ഡല്‍ഹിയിലേക്ക് ചാര്‍ട്ടര്‍ ഫ്ലൈറ്റ് ലഭ്യമാക്കാനാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും പരിഗണനയിലുണ്ട്.
ബാര്‍ബഡോസില്‍ കാറ്റഗറി 4 ബെറില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ഉത്ഭവിച്ച ബെറില്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചുഴലിക്കാറ്റ് ബാര്‍ബഡോസില്‍ നിന്ന് 570 കിലോമീറ്റര്‍ കിഴക്ക്-തെക്ക് ദിശയിലാണ്. ബ്രിഡ്ജ്ടൗണിലെ വിമാനത്താവളം വൈകുന്നേരത്തോടെ അടച്ചിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രത്തില്‍ രണ്ടാം തവണയും ടി20 ലോകകപ്പ് ട്രോഫി ഇന്ത്യ നേടിയത്.
COMMENTS