CPM committee is against A.N Shamseer & Muhammed Riyas
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റിയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ വിമര്‍ശനം. സ്പീക്കര്‍ എ.എന്‍ ഷംസീറിന് തലസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയും സ്പീക്കറും സാധാരണ പാര്‍ട്ടിക്കാര്‍ക്ക് അപ്രാപ്യരും വ്യവസായികള്‍ക്ക് പ്രാപ്യരുമാണെന്നും വിമര്‍ശനം ഉയര്‍ന്നു.
നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനെതിരായ മന്ത്രി റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാത്ത റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന് മാസപ്പടി കേസില്‍ മിണ്ടാതിരുന്നത് ശരിയായില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാടായിരുന്നു എടുക്കേണ്ടതെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയ്ക്കുമെതിരെയും വിമര്‍ശനമുണ്ടായി. ഇരുവരുടെയും പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കിയെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കളടക്കം പറഞ്ഞു. ബസിലെ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നെന്നും അഭിപ്രായം ഉയര്‍ന്നു.
Keywords: CPM, Committee, A.N Shamseer & Muhammed Riyas
COMMENTS