കൊച്ചി: കരുവന്നൂരിലെ ഇ.ഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സി പി എം. ഇ.ഡി നടപടിയില്‍ ഇതാദ്യമായാണ് സി...
കൊച്ചി: കരുവന്നൂരിലെ ഇ.ഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സി പി എം. ഇ.ഡി നടപടിയില്‍ ഇതാദ്യമായാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് പ്രതികരണം വരുന്നത്.
പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പിറക്കി. നേരത്തെ, കാര്യങ്ങള്‍ അറിയില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ഇ.ഡി നടപടിയെ നിയമപരമായി നേരിടുമെന്ന് സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്നും ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സി.പി.എം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ്.
രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. സി.പി.എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും നാല് സെന്റ് സ്ഥലം അറ്റാച്ച് ചെയ്തതും അനാവശ്യ നടപടിയാണ്.
ഇലക്ടറല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ട് സി പി എമ്മിനെ വേട്ടയാടുകയാണെന്നും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Key Words: CPM admits freezing accounts and confiscation of land in Karuvannur.
COMMENTS