കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. കാനഡയെ (2-0) നാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന പരാജയപ്പെടുത്തിയത്. 23-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍...
കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. കാനഡയെ (2-0) നാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന പരാജയപ്പെടുത്തിയത്. 23-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് കാനഡക്ക് എതിരെ ആദ്യ ഗോള്‍ നേടി തന്റെ ടീമിനെ 1- 0ന് മുന്നിലെത്തിച്ചത്.
പ്രതിരോധത്തില്‍ കാനഡ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ 2-0ന് മുന്നിലെത്തിച്ചു. ടൂര്‍ണമെന്റിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
തുടര്‍ന്ന് കാനഡ മികച്ച മുന്നേറ്റങ്ങള്‍ നടത്തി അര്‍ജന്റീനയുടെ പ്രതിരോധത്തെ ഞെട്ടിച്ചു എങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. നാളെ നടക്കുന്ന യുറുഗ്വായ് - കൊളംബിയ രണ്ടാം സെമിയിലെ വിജയികളാവും ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
Key Words: Copa America, Argentina, Football
COMMENTS