കൊച്ചി: ഷെയ്ന് നിഗം, നീരജ് മാധവ്, ആന്റണി പെപെ എന്നിവര്‍ ഒന്നിച്ച ആര്.ഡി.എക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാ...
കൊച്ചി: ഷെയ്ന് നിഗം, നീരജ് മാധവ്, ആന്റണി പെപെ എന്നിവര്‍ ഒന്നിച്ച ആര്.ഡി.എക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി.
തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി. ആര് ഡി എക്സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
സിനിമയ്ക്കായി 6 കോടി രൂപ നല്‍കിയിരുന്നു. 30 ശതമാനം ലാഭ വിഹിതമായിരുന്നു വാഗ്ദാനം. എന്നാല്‍, സിനിമ 100 കോടിയിലേറെ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്ന് അഞ്ജന ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചെന്നും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച സാമ്പത്തിക രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
Key words: Complaint, RDX Movie, Producer, Manjummal Boys
COMMENTS