ന്യൂഡല്‍ഹി: നേപ്പാളിലെ പ്രളയക്കെടുതിയില്‍ ഏഴ് ഇന്ത്യക്കാരുടെ ജീവന് നഷ്ടമായി. ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം...
ന്യൂഡല്‍ഹി: നേപ്പാളിലെ പ്രളയക്കെടുതിയില്‍ ഏഴ് ഇന്ത്യക്കാരുടെ ജീവന് നഷ്ടമായി. ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം. ബസ് നദിയിലേയ്ക്ക് മറിഞ്ഞതാണ് മറണത്തിനിടയാക്കിയത്.
ചിത്വാന്‍ ജില്ലയിലെ നാരായണ്‍ഘട്ട്-മഗ്ലിംഗ് റോഡിനോട് ചേര്‍ന്നുള്ള സിമാല്‍ട്ടല്‍ പ്രദേശത്ത് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ത്രിശൂലി നദിയില്‍ കാണാതായതായി സംശയിക്കുന്ന രണ്ട് ബസുകളിലായി 65 യാത്രക്കാരുണ്ടായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് യാത്രാ ബസുകള്‍ നദിയിലേയ്ക്ക് മറിഞ്ഞ് ഒഴുകിപ്പോവുകയായിരുന്നു. സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Key Words: Bus, Accident, Land Slide, Nepal, Indians Missing
COMMENTS