Bollywood actress Smrithi Biswas passed away
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1930 ല്‍ സന്ധ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയില്‍ സ്മൃതി ബിശ്വാസ് അരങ്ങേറ്റംകുറിച്ചത്.
തുടര്‍ന്ന് ഹിന്ദി, ബംഗാളി, മറാഠി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചു. ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയ പഴയകാല നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഗുരുദത്ത്, ബി.ആര് ചോപ്ര, മൃണാള്‍ സെന്‍, ബിമല്‍ റോയ്, രാജ് കപൂര്‍ തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Keywords: Smrithi Biswas, Hindi, Bengali, Marathi actress, Passed away
COMMENTS