തിരുവനന്തപുരം: എസ് എഫ് ഐ ശൈലി തിരുത്തണമെന്ന് രൂക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രാകൃതമായ സംസ്കാരമാണ് എസ് എഫ് ...
തിരുവനന്തപുരം: എസ് എഫ് ഐ ശൈലി തിരുത്തണമെന്ന് രൂക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രാകൃതമായ സംസ്കാരമാണ് എസ് എഫ് ഐയുടേതെന്നും ഈ സംസ്കാരം എസ് എഫ് ഐയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്ന് എസ്.എഫ്.ഐയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്നും ബിനോയ് വിശ്വം.
പുതിയ എസ് എഫ് ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല.അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴവും അറിയില്ല. അവരെ പഠിപ്പിക്കണം. നേരായ വഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയായി മാറ്റണം. അവരുടെ വഴി ഈ വഴിയല്ലെന്ന് എസ് എഫ് ഐക്ക് ബോധ്യമാകണം. പഠിപ്പിച്ചില്ലെങ്കില്‍ എസ് എഫ് ഐ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
COMMENTS