Bhole Baba about Hathras tragedy
ലഖ്നൗ: ഹാഥ്റസ് ദുരന്തത്തില്‍ പ്രതികരണവുമായി വിവാദ ആള് ദൈവം ഭോലെ ബാബ. ദുരന്തത്തില്‍ അതീവ ദു:ഖിതനാണെന്നും വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നുമാണ് ഭോലെ ബാബയെന്ന സുരാജ് പാല് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സര്‍ക്കാരിലും ഭരണത്തിലും വിശ്വസിക്കാനും ദുരന്തത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഉറപ്പുണ്ടെന്നും ഇയാള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്‍ക്കാനും പരിക്കേറ്റവരെ ജീവിതകാലം മുഴുവന്‍ സഹായിക്കാനും കമ്മിറ്റി അംഗങ്ങളോട് അഭിഭാഷകന് മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
അതേസമയം ഭോലെ ബാബ മുന്‍പ് ലൈംഗികാതിക്രമക്കേസില്‍ പ്രതിയായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാര്‍ത്ഥനാസമ്മേളനത്തിനു ശേഷം ഇയാളെ കാണാനും കാല്‍പ്പാദത്തിനരികില്‍ നിന്ന് മണ്ണ് ശേഖരിക്കാനും ആളുകള്‍ ശ്രമിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായത്.
121 പേരോളം മരിക്കാനിടയായ സംഭവത്തിലെ മുഖ്യപ്രതി പ്രകാശ് മധുകര്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസില്‍ കീഴടങ്ങിയിരുന്നു. അതേസമയം ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ചേര്‍ത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Keywords: Hathras tragedy, Bhole Baba, Police, FIR
COMMENTS