തിരുവനന്തപുരം: കേരള വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ.എ എസിനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ബി ജെ...
തിരുവനന്തപുരം: കേരള വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ.എ എസിനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിദേശകാര്യ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതില്‍ കയറി ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നല്‍കുന്നതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയന് കരുതരുത്. നേരത്തെ തന്നെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോള്‍ ലംഘനങ്ങള്‍ വലിയ വിവാദവുമായതാണ്.
പിണറായി വിജയന് ഗള്‍ഫ് രാജ്യങ്ങളിലുള്ള സാമ്പത്തികബന്ധത്തിന് കുടപിടിക്കാനാണോ വിദേശകാര്യ സെക്രട്ടറി നിയമനം എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
Key Words: Appointment, Foreign Secretary, Unconstitutional, K Surendran
COMMENTS