തിരുവല്ല: തിരുവല്ലയിലെ വിവാദ സി.പി.എം നേതാവ് സി.സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇടപെട്ടെന്ന്...
തിരുവല്ല: തിരുവല്ലയിലെ വിവാദ സി.പി.എം നേതാവ് സി.സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇടപെട്ടെന്ന് ആരോപണം. ഇയാള്‍ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തുവന്നത്.
സജിമോനും ഏരിയ സെക്രട്ടറിയും ചേര്‍ന്ന് തിരുവല്ലയിലെ ഒരു പുരോഹിതന് വഴി മുതിര്‍ന്ന സി പി എം നേതാവ് ഇ.പി ജയരാജനെ കൊണ്ട് പാര്‍ട്ടി നടപടി റദ്ദാക്കിയെന്നാണ് ആരോപണം. തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയില്‍ കണ്ട്രോള് കമ്മീഷന് വഴി നടപടി റദ്ദാക്കി ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്തെന്നാണ് പാര്‍ട്ടി പ്രവര്ത്തകന് കൂടിയായ സഹോദരന് പറയുന്നത്.
അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മുന്‍പാകെ ഒരു പരാതിയും തനിക്ക് ഇല്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നുണ്ട്.
Key Words: EP Jayarajan, CPM, Allegation
COMMENTS