ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി യുവജനവിഭാഗം അംഗം നടുറോഡില്‍ വെട്ടേറ്റ് മ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി യുവജനവിഭാഗം അംഗം നടുറോഡില്‍ വെട്ടേറ്റ് മരിച്ചു. ഷെയ്ഖ് റഷീദാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ നടുറോഡില്‍ വെട്ടേറ്റ് മരിച്ചത്.
രാത്രി 8:30 ഓടെ, ഗതാഗതക്കുരുക്കും തിരക്കുമുള്ള റോഡിലാണ് അതിക്രൂരമായ സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഷെയ്ഖ് ജീലാനി എന്ന ആളാണ് ഷെയ്ഖ് റഷീദിനെ വടിവാളുകൊണ്ട് ക്രൂരമായി ആക്രമിച്ചത്. കഴുത്തിന് മാരകമായ വെട്ടേറ്റിരുന്നു. മാത്രമല്ല, ആക്രമണത്തിനിടെ ഇയാളുടെ രണ്ട് കൈകളും മുറിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തി വൈരാഗ്യമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ പൊലീസ് മേധാവി കാഞ്ചി ശ്രീനിവാസ് റാവു പറഞ്ഞു.
Key Words: A YSR Congress Party , Worker Hacked to Death, Jagan Mohan Reddy
COMMENTS