സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 15 പേര്‍ക്ക് പരിക്കേല...
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ഏകദേശം എട്ട് വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ ടെക്സ്റ്റൈല്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും വാടകയ്ക്ക് താമസിക്കുകയായിരുന്നു. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്രപേര്‍ അപകടത്തില്‍പെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.
Key Words: Building Collapsed, Surat, Death
COMMENTS