ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 18.3 ഓവറില്‍ 125 റണ്‍സെടുത്തു പുറത്തായി. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍...
ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 18.3 ഓവറില്‍ 125 റണ്‍സെടുത്തു പുറത്തായി. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു. നാലാം ട്വന്റി20 ജയിച്ചതോടെ ഇന്ത്യ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഹരാരെയില്‍ സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി തങ്ങളുടെ പര്യടനം ഏറ്റവും മികച്ച രീതിയില്‍ അവസാനിപ്പിച്ചപ്പോള്‍ സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ഷോയിലെ താരം. സാംസണിന്റെ 58 റണ്‍സും മുകേഷ് കുമാറിന്റെ ബോളിംഗ് മികവുമായിരുന്നു ഇന്ത്യയുടെ ജയം ഉറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് പിന്തുടരാനാകാതെ ആതിഥേയര്‍ 18.3 ഓവറില്‍ 125ന് പുറത്തായി. മുകേഷ് കുമാര്‍ നാലും ശിവും ദുബെ രണ്ടും വിക്കറ്റ് വീഴ്ത്തി.
വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സിക്സുകളായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സില്‍ കൂടൂതല്‍. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇതില്‍ 110 ദൂരം പാഞ്ഞ കൂറ്റന്‍ സിക്സറും ഉള്‍പ്പെടും. സിംബാബ്വെ സ്പിന്നര്‍ ബ്രന്‍ഡന്‍ മവുതക്കെതിരെയാണ് സഞ്ജുവിന്റെ കൂറ്റന്‍ സിക്സര്‍. ഡ്രസിംഗ് റൂമിന്റെ മേല്‍ക്കൂരയിലാണ് പന്ത് വന്ന് വീണത്.
Key words: 5th T20, Zimbabwe, India
COMMENTS