ടി20 കിരീടത്തില്‍ ഒരിക്കല്‍ക്കൂടി ചുംബനം നല്കി കളിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ടി20യില്‍ ഇനി ഉണ്ടാകില്ലെന്നും പുതുതലമുറക്...
ടി20 കിരീടത്തില്‍ ഒരിക്കല്‍ക്കൂടി ചുംബനം നല്കി കളിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ടി20യില്‍ ഇനി ഉണ്ടാകില്ലെന്നും പുതുതലമുറക്കായി വഴി മാറുന്നുവെന്നും വിരാട് വ്യക്തമാക്കി. ഇന്ത്യയുടെ വിജയത്തില്‍ 76 റണ്‍സ് നേടിയതിന് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോഹ്ലി തന്റെ 35ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
'' ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാന്‍ ആഗ്രഹിച്ചതും ഇതാണ്. ദൈവം മഹാനാണ്. ഒരു ദിവസം റണ്‍ നേടാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അപ്പോള്‍ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അത് നേടിയെന്നും'' വിരാട് പറഞ്ഞു.
Key Words: Virat Kohli, T2o, Retirement
COMMENTS