ആലപ്പുഴ: മുഖ്യമന്ത്രി പ്രസ്താവനകളില്‍ സൂഷ്മത പുലര്‍ത്തണമെന്ന് വെള്ളാപ്പള്ളി. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ പ്രസ്താവനയിലായിരുന്നു വെള്ളാപ്...
ആലപ്പുഴ: മുഖ്യമന്ത്രി പ്രസ്താവനകളില്‍ സൂഷ്മത പുലര്‍ത്തണമെന്ന് വെള്ളാപ്പള്ളി. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ പ്രസ്താവനയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ചോരയ്ക്ക് കൊതിക്കുന്ന ഒരുപാടാളുകള്‍ ചുറ്റുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാടാളുകള്‍ ഇവിടെയുണ്ട്, അതനുസരിച്ച് അദ്ദേഹം പറയേണ്ടതായിരുന്നു. കുറച്ചു കൂടി സൂഷ്മത മുഖ്യമന്ത്രി ആ പറഞ്ഞതില്‍ വേണമായിരുന്നു. ഒരു പുരോഹിതനെ കുറിച്ച് മുഖ്യമന്ത്രി പൊതുസഭയില്‍ പറയുമ്പോള്‍ സൂക്ഷിച്ച് പറയുന്നതായിരുന്നു നല്ലത്' എന്നും വെള്ളാപ്പള്ളി പറഞ്ഞു.
താനിരിക്കുന്ന കസേര നോക്കി വേണം സംസാരിക്കാനെന്നും അല്ലാതെ ഞാന്‍ പറയുന്നത് പോലെ മുഖ്യമന്ത്രി പറഞ്ഞാല്‍ ശരിയാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Key Words: Vellepally Natesan, Pinarayi Vijayan
COMMENTS