തിരുവനന്തപുരം: അധോലോക സംഘങ്ങള്‍ക്ക് മുഴുവന്‍ ഇടതുഭരണം കുടപിടിച്ചു കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പൊലീസ് എന്ത് ചെയ്യണമെന്...
തിരുവനന്തപുരം: അധോലോക സംഘങ്ങള്‍ക്ക് മുഴുവന്‍ ഇടതുഭരണം കുടപിടിച്ചു കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പൊലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. സി പി എം സൈബര്‍ ഹാന്‍ഡിലുകള്‍ പരസ്പരം പോരടിക്കുകയാണ്. മനു തോമസിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം.
കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തനിനിറമാണ് പുറത്തായത്. ടി പി കേസ് പ്രതികള്‍ സി പി എമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും വി ഡി സതീശന് പറഞ്ഞു. മുന്‍ ഡി വൈ എഫ് ഐ നേതാവ് മനു തോമസ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കാലങ്ങളായി സര്‍ക്കാരിനെതിരെയും സി പി എമ്മിനെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇവയെല്ലാം.
പി ജയരാജനും മകനുമെതിരെ ഉയര്‍ത്തിയിരിക്കുന്നത് വലിയ വെളിപ്പെടുത്തലുകളാണ്. മനു തോമസിന് ഇപ്പോള്‍ ജീവന് ഭീഷണിയുണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഭീഷണിയുമായി വരുന്നത്. ശുഹൈബ് വധത്തില്‍ സി പി എമ്മിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത് ആകാശ തില്ലങ്കേരിയാണ്. അതേ ആകാശ് തില്ലങ്കേരി ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാദിക്കുന്നു. ആരോപണമുന്നയിക്കുന്നത് വെറും സാധാരണക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: VD Satheesan, Manu Thomas, CPM
COMMENTS