V.D Satheesan is against central government
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കുവൈത്തിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാകുകയെന്നത് അത്യാവശ്യ കാര്യമാണെന്നും ഇതിലൂടെ തെറ്റായ സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളില്‍ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പരിമിതി ഉണ്ടെന്നും അതിനാല്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെ സര്‍ക്കാര്‍ വിടാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് കുവൈത്തില്‍ നടന്നിരിക്കുന്നതെന്നും മൃതദേഹങ്ങള്‍ ഒരുമിച്ച് ഏറ്റുവാങ്ങേണ്ട ദൗര്‍ഭാഗ്യകരമായ അവസ്ഥയിലാണ് കേരളമെന്നും കൊച്ചി വിമാനത്താവളത്തില്‍ അതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കുടുംബങ്ങളുടെ ദു:ഖം കണ്ടുനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Veena George, Central government, Political clearness
COMMENTS