കണ്ണൂര്‍ : പാറാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുബിന്, സുജനേഷ് എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പി...
കണ്ണൂര്‍ : പാറാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുബിന്, സുജനേഷ് എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നു.
ബുധനാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. മാഹി ചെമ്പ്രയില്‍ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈയുടെ എല്ല് പൊട്ടി. തലയ്ക്കും വെട്ടേറ്റു.
Key Words: CPM Workers, Hacked, Kannur
COMMENTS