T.P Chandrasekharan murder case
കണ്ണൂര്‍: ശിക്ഷായിളവ് തേടി ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ സുപ്രീംകോടതിയില്‍. 12 വര്‍ഷമായി ജയിലിലാണെന്നും അതിനാല്‍ ശിക്ഷായിളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ ആദ്യ ആറു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിട്ടുള്ളത്.
അതേസമയം ഈ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ വിവാദമായിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധം കാരണം തീരുമാനത്തില്‍ നിന്നു സര്‍ക്കാരിനു പിന്നോട്ടു പോകേണ്ടിവന്നതിനു പിന്നാലെയുള്ള പ്രതികളുടെ നീക്കം ശ്രദ്ധേയമാണ്.
Keywords: T.P Chandrasekharan murder case, Supreme court, Convicts
COMMENTS