തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശുഭ വാര്‍ത്തയുമായി ജൂണ്‍ പിറന്നു. കഴിഞ്ഞ രണ്ട് ദിവസവും ഒരേ വിലയില്‍ വിപണനം നടന്ന സ്വര്‍ണത്തിന് ഇ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശുഭ വാര്‍ത്തയുമായി ജൂണ്‍ പിറന്നു. കഴിഞ്ഞ രണ്ട് ദിവസവും ഒരേ വിലയില്‍ വിപണനം നടന്ന സ്വര്‍ണത്തിന് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് 160 രൂപയാണ് കുറഞ്ഞിട്ടുള്ളത്. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 53200 രൂപയാണ്. ഗ്രാമിന് 6650 രൂപയുമാണ് ഇന്നത്തെ നിരക്ക്. 55,000 തൊട്ട സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.
വ്യാഴാഴ്ച 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ നിരക്കുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
Key Words: Gold Price, Kerala, Business
COMMENTS