Thrissur political issue: DCC president & UDF chairman resigned
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ. മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത വിവാദങ്ങളെ തുടര്‍ന്ന് രാജിവച്ച് ജോസ് വള്ളൂരും എം.പി വിന്‍സെന്റും. ഇരുവരും ഡി.സി.സി അധ്യക്ഷ സ്ഥാനവും യു.ഡി.എഫ് ചെയര്മാന് സ്ഥാനവും തോല്‍വിയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.
ഡി.സി.സി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് ജോസ് വള്ളൂര്‍ രാജി സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് എം.പി വിന്‍സെന്റും ചെയര്മാന് സ്ഥാനത്തുനിന്നും രാജിവച്ചതായി അറിയിക്കുകയായിരുന്നു. തൃശൂരിലെ വിഷയങ്ങള്‍ കെ.പി.സി.സി അധ്യക്ഷനുള്പ്പടെയുള്ള നേതാക്കാള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും രാജിവച്ചത്.
Keywords: DCC president & UDF chairman, Resign, KPCC
COMMENTS